imageaskwith

Askwith Fellowships - Fostering the Ignited Minds

CMS College launches a Fellowship programme in honour of Rev. Frances Nowell Askwith, one of the great missionary Principals of the College. Askwith Fellowship offers to meet the tuition fees of around 200 students, in consideration of financial situations and also academic performance. This scheme is open to students of the PG and UG programmes, aided and self financing.
Students can apply for this Fellowship till 30 January 2021. Applications are to be submitted online through the College website.

Notification

അപേക്ഷാഫോം പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

താഴെയുള്ള apply ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ചെന്നെത്തുന്ന പേജിൽ, registered mobile number, password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. (ഈ അധ്യയനവർഷം അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ, Create an Account ഓപ്ഷനിലൂടെ പുതിയ account തുടങ്ങുക. ഇവിടെ, നിങ്ങൾ admission സമയത്തു നൽകിയ mobile number തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക.) "Next" ബട്ടൺ ഉപയോഗിച്ച് നിങ്ങൾ ചെന്നെത്തുന്ന ഫോമിൽ നിങ്ങളെ സംബന്ധിച്ച ചില വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാവും. കൂടുതലായി ചെയ്യേണ്ടത്:
Family Details: നിങ്ങളുടെ ഭവനത്തിൽ ഒന്നിച്ചു താമസിക്കുന്ന എല്ലാ വ്യക്തികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുക.
Other Details: 2020-21 അക്കാദമികവർഷത്തിൽ നിങ്ങൾ അപേക്ഷിച്ചിട്ടുള്ള എല്ലാ സ്കോളർഷിപ്പിന്റെയും വിവരങ്ങൾ നൽകുക. ഈ അക്കാദമികവർഷത്തിൽ ഏതെങ്കിലും സ്കോളർഷിപ് നിങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെങ്കിൽ/ ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിവരം നൽകുക. അടുത്ത ബോക്സിൽ സ്കോളർഷിപ്പായി ഈ വർഷം ലഭിച്ച ആകെത്തുക എഴുതുക.
Ration Card: റേഷൻകാർഡിൽ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉള്ള പേജിന്റെ image നൽകുക. നിങ്ങളുടെ പേര് ഇതിൽ ഉണ്ടാവണം. ഈ ഫോമിലെ “Family Details” എന്ന വിവരത്തിൽ നിങ്ങൾ നൽകിയ എല്ലാ പേരുകളും ഇവിടെ ഇല്ലാ എന്നത് തടസ്സമല്ല.
Personal Note: നിങ്ങളുടെ കൈപ്പടയിൽ തയ്യാറാക്കേണ്ടതാണ്. നിങ്ങളുടെ അപേക്ഷ പരിഗണിക്കുവാൻ എന്തെങ്കിലും പ്രത്യേക കാര്യം ഉണ്ടെങ്കിൽ അതു സൂചിപ്പിക്കുക.

അപേക്ഷാസംബന്ധമായ സംശയങ്ങൾ, text/ voice message ആയി 7994547055 എന്ന whatsapp നമ്പറിൽ അയക്കുക. നിങ്ങളുടെ പേര്, ക്ലാസ് വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. ഈ നമ്പറിലേക്ക് ഫോൺ വിളികൾ സ്വീകരിക്കുന്നതല്ല. (നമ്പർ നിങ്ങളുടെ ഫോണിൽ save ചെയ്തശേഷവും whatsapp ൽ ഈ നമ്പർ ലഭിക്കുന്നില്ല എങ്കിൽ, whatsapp പേജിൽ താഴെ വലതുവശത്തുള്ള message icon എടുത്ത്, "Select contact" ലേക്ക് എത്തുക. മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്സ് എടുത്ത്, "Refresh" ചെയ്യുക.)